ആര്യനാട്:എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കഞ്ചാവ് മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ.കുളപ്പട ആശാരിക്കോണം തടത്തരികത്തു വീട്ടിൽ സുനിൽ കുമാറിന്റെ മകൻ സുബീഷ്(23)ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി 8.30ന് കുളപ്പട കൃഷിഭവന് സമീപം നെടുമങ്ങാട് എക്സൈസ് സി.ഐ സ്വരൂപിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ ആക്രമിക്കുകയായിരുന്നു.സുബീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും പ്രദേശത്തെ പ്രധാന കഞ്ചാവ് കച്ചവടക്കാരനുമാണ്. കമ്പിവടി കൊണ്ടുള്ള ആക്രമണത്തിൽ സി.ഐക്കും ഉദ്യോഗസ്ഥർക്കും പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.പരിക്കേറ്റിട്ടും എക്സൈസ് ഉദ്യോഗസ്ഥർ സാഹസികമായി സുബീഷിനെ അറസ്റ്റുചെയ്തു. 1. 25 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.എക്സൈസിനെ ആക്രമിച്ചശേഷം ഓടി രക്ഷപ്പെട്ട രണ്ടു പേർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി സി.ഐ സ്വരൂപ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |