SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.57 AM IST

രാഷ്ട്രപതി തിരുവനന്തപുരത്ത്

kovind
രാഷ്ട്രപതി തിരുവനന്തപുരത്ത്

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്നലെ രാത്രി 8.40നു തിരുവനന്തപുരത്ത് എത്തി. ഭാര്യ സവിത കോവിന്ദും മകൾ സ്വാതിയും ഒപ്പമുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, സതേൺ എയർ കമാൻഡ് എ.ഒ. കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ ജെ. ചലപതി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ എന്നിവർ സ്വീകരിച്ചു.

രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി ഇന്ന് രാവിലെ 11.30ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.20നു പുനെയിലേക്കു പോകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOVIND
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.