SignIn
Kerala Kaumudi Online
Thursday, 30 June 2022 9.22 PM IST

പാലക്കാട് കണ്ണമ്പ്ര വേലയിലെ വെടിക്കെട്ടിനിടെ അപകടം; 13 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

blast

പാലക്കാട്: പ്രശസ്‌തമായ കണ്ണമ്പ്ര വേലയുടെ ഭാഗമായി നടത്തിയ വെടിക്കെട്ടിനിടെ അപകടം. ആഘോഷത്തിന്റെ ഭാഗമായുള‌ള വെടിക്കെട്ടിന്റെ അവസാനം കൂട്ടമായി കരിമരുന്ന് പ്രയോഗത്തിനിടെ സ്ഥലത്തെ കല്ലും മണ്ണും കമ്പിയും ചീളുകളും തെറിച്ച് വെടിക്കെട്ട് കാണാനെത്തിയ 13 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

കണ്ണമ്പ്ര സ്വദേശിനികളായ ഹസീന(26), ഫർഷാന(19), വെമ്പല്ലൂർ സ്വദേശി മുഹമ്മദലി ജിന്ന(50), പുതുനഗരം സ്വദേശി മുഹമ്മദ് ഷിഹാബ്(20), പൊള‌ളാച്ചി സ്വദേശി രാജേഷ്(32), അരുൺ(23), ജനാർദ്ദനൻ(40), ധനേഷ്(23), റഹ്മാൻ(25), വിഷ്‌ണു(19), മഞ്ഞപ്ര സ്വദേശി അക്ഷയ്(16), അർജുൻ എന്നിവർക്ക് പരിക്കേറ്റു എന്നാണ് വിവരം. ഗുരുതര പരിക്കേറ്റവരെ നെന്മാറയിലെ ആശുപത്രിയിലും മറ്റുള‌ളവരെ വടക്കാഞ്ചേരി, ആലത്തൂർ,തൃശൂർ എന്നിവിടങ്ങളിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BLAST IN PALAKKAD, KANNAMBRA VELA, FIREWORKS ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.