സോൾ : വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ഇന്നലെ പ്രാദേശിക സമയം രാവിലെ ആറ് മണിയോടെ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലും അരമണിക്കൂറിന് ശേഷം 2 മിസൈലുകളും വിക്ഷേപിക്കുകയായിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ക്വാഡ് ഉച്ചകോടിയ്ക്ക് ശേഷം അമേരിക്കയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം. ഇതോടെ ഉത്തര കൊറിയ ഈ വർഷം നടത്തുന്ന മിസൈൽ പരീക്ഷണങ്ങളുടെ എണ്ണം 20 ആയെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |