റിയോ ഡി ജനീറോ : ബ്രസീലിലെ റിയോ ഡി ജനീറോയിലെ ഫവേലയിൽ ( ചേരി ) മയക്കുമരുന്ന് സംഘങ്ങൾക്കായുള്ള പൊലീസ് തിരച്ചിലിനിടെയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പെടെ 21 പേർ വെടിയേറ്റ് കൊല്ലപ്പെട്ടു. ഏഴ് പേർ പരിക്കുകളോടെ ചികിത്സയിലാണ്.
മരിച്ചവരിൽ 11 പേർ ക്രിമിനൽ സംഘത്തിൽപ്പെട്ടവരാണെന്ന് കരുതുന്നു. സംഘർഷ പശ്ചാത്തലത്തിൽ പ്രദേശത്തെ 19 സ്കൂളുകൾ അടച്ചു. വെടിവയ്പിനിടെ പൊലീസ് ഹെലികോപ്ടറിലേക്കും ബുള്ളറ്റുകൾ പതിച്ചെന്നാണ് റിപ്പോർട്ട്.