SignIn
Kerala Kaumudi Online
Friday, 29 March 2024 8.18 PM IST

പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം; ഒരാൾ കൂടി കസ്റ്റഡിയിൽ, പിടിയിലായത് സുരേഷിന്റെ സുഹൃത്ത്

suresh

പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പിന് സമീപം പാടത്ത് പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കെണിവച്ച സ്ഥലം ഉടമ സുരേഷിന്റെ സുഹൃത്താണ് പിടിയിലായത്. മൃതദേഹങ്ങൾ വയലിൽ ഉപേക്ഷിക്കാനും തെളിവ് നശിപ്പിക്കാനും സുരേഷിനെ സുഹൃത്ത് സഹായിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ക്യാമ്പിനോട് ചേർന്ന സുരേഷിന്റെ പറമ്പിൽ പന്നിയെ പിടിക്കാൻ വച്ച വൈദ്യുത കെണിയിൽപ്പെട്ടാണ് ഹവിൽദാർമാരായ അശോകൻ (35), മോഹൻദാസ് (36) എന്നിവർ മരിച്ചത്. ഈ മാസം പതിനെട്ടിന് വൈകിട്ടാണ് പന്നിയെ പിടികൂടാനായി വീടിന് സമീപമുള്ള വാഴത്തോട്ടത്തിൽ സുരേഷ് വൈദ്യുതി കെണി സ്ഥാപിച്ചത്.

പത്തൊൻപതിന് പുലർച്ചെ ഒന്നരയോടെ പന്നി കുടുങ്ങിയതായി സംശയിച്ച് നോക്കാനെത്തിയപ്പോഴാണ് രണ്ടുപേരെ മരിച്ചനിലയിൽ കണ്ടത്. തുടർന്ന് വൈദ്യുതി ലൈൻ ഓഫ് ചെയ്തശേഷം രണ്ടുപേരെയും കൈവണ്ടിയിലാക്കി അഞ്ഞൂറ് മീറ്റർ അകലെയുള്ള മറ്റൊരാളുടെ പറമ്പിൽ കൊണ്ടിടുകയായിരുന്നു. എല്ലാം ഒറ്റയ്ക്ക് ചെയ്തെന്നായിരുന്നു പ്രതി മൊഴി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POLICE MEN, DEATH, POLICE
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.