SignIn
Kerala Kaumudi Online
Sunday, 03 July 2022 1.51 PM IST

യുവതിയുടെ മൃതദേഹം ചാക്കിലാക്കി റെയിൽവേ ട്രാക്കിൽ തള്ളി, അരുംകൊല നടത്തിയത് ഇരുപത്തൊന്നുകാരൻ

arrest

മുംബയ്: കടംവാങ്ങിയ 3000 രൂപ തിരികെ ചോദിച്ചതിലുള്ള ദേഷ്യത്തിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നശേഷം മൃതദേഹം ചാക്കിലാക്കി റെയിൽവേലൈനിൽ തള്ളി. ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ എന്ന ഇരുപത്തെട്ടുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് സുഹൃത്ത് വികാസ് ഖൈര്‍നാൻ എന്ന 21 കാരനാണ് പിടിയിലാണ്. ട്രെയിനിൽ നിന്നാണ് മൃതദേഹം റെയിൽവേ ട്രാക്കിലേക്ക് തള്ളിയത്.

റെയിൽപാളം പരിശോധിക്കാൻ എത്തിയ ജീവനക്കാരാണ് സംശയാസ്‌പദമായ നിലയിൽ ചാക്കുകെട്ട് കണ്ടത്. ഉള്ളിൽ മൃതദേഹമാണെന്ന് വ്യക്തമായതോടെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് സരികയാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സരികയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് നേരത്തേ പരാതി നൽകിയിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വികാസാണ് കൊലയാളിയെന്ന് വ്യക്തമായത്. ടോയ്‌ലറ്റിൽ വച്ച് കാെലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി ഓട്ടോയിൽ കയറ്റി റെയിൽവേ സ്റ്റേഷനിലെത്തിച്ചു. അവിടെ നിന്ന് ലോക്കൽ ട്രെയിനിൽ കയറ്റിയാണ് ഉപേക്ഷിക്കാൻ കൊണ്ടുപോയത്. മൃതദേഹത്തിൽ നിരവധി കുത്തുകളേറ്റിരുന്നു.

ഒരു വീട്ടിലെ ജോലിക്കാരാണ് ഇരുവരും. മൂന്നുവർഷമായി ഇവർ പരിചയത്തിലായിരുന്നു. പ്രതിയുടെ മൊഴി മുഴുവൻ പൊലീസ് വിശ്വസിച്ചിട്ടില്ല. യുവതി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, 21-YEAR-OLD, ARRESTED, FOR KILLING LIVER, DUMPING BODY IN RAILWAY TRACKS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.