SignIn
Kerala Kaumudi Online
Friday, 29 March 2024 2.53 AM IST

ഒരു വർഷമായി ഭാര്യ ക്രൂരമായി പീഡിപ്പിക്കുന്നു, സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകി ഭർത്താവ്; യുവാവ് കോടതിയോട് ആവശ്യപ്പെട്ടത് ഒറ്റക്കാര്യം

domestic-violence

ചണ്ഡീഗഡ്: ഭാര്യ ക്രൂരമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി സ്‌കൂൾ പ്രിൻസിപ്പൽ. രാജസ്ഥാനിലെ ആൾവാറിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളുമായാണ് മുപ്പത്തിരണ്ടുകാരനായ അജിത് യാദവ് പരാതി നൽകിയത്. തന്നെ സംരക്ഷിക്കണമെന്നാണ് യുവാവ് കോടതിയോട് ആവശ്യപ്പെട്ടത്.


യുവാവിന് സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹരിയാനയിലെ സ്‌കൂളിൽ പ്രിൻസിപ്പലായി ജോലി ചെയ്യുകയാണ് അജിത്ത്. ഏഴ് വർഷം മുമ്പായിരുന്നു വിവാഹം. ദമ്പതികൾക്ക് ആറ് വയസുള്ള ഒരു കുട്ടിയുണ്ട്. ഇപ്പോൾ ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുകയാണ്.


കാരണമൊന്നുമില്ലാതെ തന്റെ വസ്ത്രം വലിച്ചുകീറിയ ശേഷം ഭാര്യ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ആരോപിച്ചാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. ഒരു വർഷമായി യുവതി സ്ഥിരമായി മർദിച്ചെന്നും പരാതിയിൽ പറയുന്നു. ബാറ്റ് ഉപയോഗിച്ച് ഭാര്യ യുവാവിനെ അടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, HUSBAND, WIFE, CCTV, POLICE, COURT, DOMESTIC VIOLENCE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.