SignIn
Kerala Kaumudi Online
Saturday, 20 April 2024 1.23 AM IST

ഉക്രൈനില്‍ വിജയിക്കണം അല്ലെങ്കില്‍ ആ അവസാന അടവ് പുറത്തെടുക്കാന്‍ പുടിന്‍ | VIDEO

വിജയിക്കണം, എന്ത് വില കൊടുത്തും ആഗ്രഹിച്ചത് നേടണം. ഇത് പുടിന്റെ ശപഥമാണ്. ഒരുവേള വിജയിക്കാന്‍ ആയില്ലെങ്കില്‍ ലോകത്തിന് ചരാചര വര്‍ഷം ഗതിപിടിക്കാത്തത്രത്തോളം ഭീമാകരമായ വലിയ വേദന കൊടുക്കണം ഇതില്‍ പുടിന്‍ ഒരു വിധത്തിലും കോമ്പ്രമൈസ് ചെയ്യില്ല. അതിനി ലോകം മുഴുവന്‍ ഹിറ്റലറെക്കാളും കൊടും ക്രൂരന്‍ എന്നോ അതുമല്ലെങ്കില്‍ സാഡിസ്റ്റ് എന്നോ ഒക്കെ പുടിനെ വിളിച്ചാലും അദ്ദേഹം അതിന് ചെവികൊടുക്കില്ല എന്നത് ആണ് യാഥാര്‍ത്ഥ്യം.

putin

റഷ്യയെ പറ്റി പുറത്തു വരുന്ന ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ലോകത്താകമാനം വലിയ ഭീതിയാണ് പരത്തുന്നത്. യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യ ജയിച്ചില്ലെങ്കില്‍ അത് മാനവരാശിയുടെ ദുഃഖകരമായ അവസാനമായിരിക്കും എന്നാതാണ് പുറത്തു വരുന്ന വിവരം. യുദ്ധം പരാജയപ്പെടുമെന്ന ഒരു സാഹചര്യം വന്നാല്‍ റഷ്യ ഒരു അണുബോംബ് വര്‍ഷിക്കാന്‍ സര്‍വ്വ സന്നാഹത്തോടെയും കച്ചകെട്ടി ഇരിക്കുക ആണ്. അതിന്റെ ശക്തമായ സൂചന തന്നെ ആണ് ഇപ്പോഴത്തെ ഈ വിവരം എന്നതാണ് പാശ്ചാത്യ നിരീക്ഷകരൊക്കെ വിലയിരുത്തുന്നത്. പാശ്ചാത്യര്‍ കരുതുന്നത് റഷ്യ തോല്‍ക്കും എന്നാണ്. എന്നാല്‍ അത് തീര്‍ത്തും അസംഭവ്യം ആണ് എന്നതാണ് റഷ്യന്‍ അനുകൂലികളുടെ വാദം. ഒന്നുകില്‍ നമ്മള്‍ ജയിക്കും അതല്ലെങ്കില്‍ മാനവരാശിക്ക് ദുരിത പൂര്‍ണ്ണമായ ഒരു അന്ത്യം ഉണ്ടാകും, ഉണ്ടാക്കും എന്നതാണ് റഷ്യയുടെ അന്തിമ വാക്ക്. ഇതല്ലാതെ മറ്റൊരു വഴിയും റഷ്യയ്ക്ക് മുന്നില്‍ ഇല്ല എന്നും റഷ്യ തുറന്നടിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, RUSSIA, UKRAIN, VLADIMIR PUTIN, WORLD, WAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.