കൊച്ചി: മദ്രസാ പാഠ്യക്രമമാണ് മുസ്ലീങ്ങളെ താലിബാനിസത്തിലേക്ക് നയിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് കുട്ടിയെക്കൊണ്ട് വിളിപ്പിച്ച മുദ്രാവാക്യം കേരളസമൂഹത്തെ ഞെട്ടിച്ചു. ഇത്തരത്തിലുള്ള വ്യക്തികളെയാണ് മദ്രസകൾ രൂപപ്പെടുത്തുന്നത്.
ഹിന്ദു ഐക്യവേദിയുടെ 19-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'കേരളത്തിലും താലി താലിബാനിസമോ ? ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ചിന്തകൻ ഡോ. ആരിഫ് ഹുസൈൻ, ജനം ടി.വി ചീഫ്എഡിറ്റർ ജി.കെ. സുരേഷ് ബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബുേ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |