SignIn
Kerala Kaumudi Online
Thursday, 28 March 2024 11.56 PM IST

മകനെയോർത്ത് തനിക്ക് അഭിമാനം; പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥൻ മുദാസിറിന്റെ പിതാവ്

maqsood-ahmad-sheikh-

ശ്രീനഗർ: തന്റെ മകനെ ഓർത്ത് തനിക്ക് അഭിമാനമാനമെന്ന് കഴിഞ്ഞ ദിവസം കാശ്മീരിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥൻ മുദാസിർ ഷെയ്ഖിന്റെ പിതാവ് മഖ്‌സൂദ് അഹമ്മദ് ഷെയ്ഖ്.

തന്റെ മകൻ ഇനി ഒരിക്കലും മടങ്ങിവരില്ല, പക്ഷെ നൂറുകണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആ ഭീകരവാദികളെ ഇല്ലാതാക്കിയ ശേഷമാണ് അവൻ പോയത്. അതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെയാണ് ജമ്മു കാശ്മീർ പൊലീസ് ഉദ്യോഗസ്ഥനായ മുദാസിർ വീരമൃത്യു വരിച്ചത്.

ഏറ്റുമുട്ടലിൽ മൂന്ന് പാകിസ്ഥാൻ ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഇവരിൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും ഉൾപ്പടെ പിടിച്ചെടുത്തിരുന്നു.

ബാരാമുള്ള ക്രീരി മേഖലയിൽ മാസങ്ങളായി പ്രവർത്തിച്ചു വരികയായിരുന്ന മൂന്ന് പാകിസ്ഥാനി ജെയ്ഷെ ഇ മുഹമ്മദ് ഭീകരരെ വധിക്കുന്നതിനിടെയാണ് മുദാസിർ വീരമൃത്യു വരിച്ചതെന്ന് കശ്മീർ ഐജിപി വിജയ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, JK, KASHMIR, ENCOUNTER, SOCIAL MEDIA, TWITTER, VIDEO, MARTYRS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.