തിരുവനന്തപുരം : ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി. ജോർജ് വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകി. നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പി.സി. ജോർജ് പുതിയ ഹർജി നൽകിയത്. ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹർജിയിൽ പറയുന്നു.
തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനം, വെണ്ണല എന്നിവിടങ്ങളിൽ നടത്തിയ വിദ്വേഷ പ്രസംഗക്കേസുകളിൽ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാൻഡിലായ പി.സി. ജോർജ് ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്, സുരക്ഷയും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് പി.സി. ജോർജിനെ ജില്ലാജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ പി.സി. ജോർജിനെ 14 ദിവസത്തേക്കാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |