SignIn
Kerala Kaumudi Online
Friday, 19 April 2024 11.17 PM IST

വീടുകളിലെത്തി മുതിർന്ന നേതാക്കൾ

election

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചരണം മുറുക്കി ബൂത്തുകൾ കേന്ദ്രീകരിച്ച് യു.ഡി.എഫിന്റെ മുതിർന്ന നേതാക്കൾ വീടുകൾ കയറിയിറങ്ങി. ഇന്നലെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ 164 ബൂത്തുകളിൽ നേതാക്കൾ ഭവനസന്ദർശനം നടത്തി.

കോൺഗ്രസ് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വെണ്ണല 19ാം നമ്പർ ബൂത്തിലെ ആലിൻചുവട്ടിൽ പ്രചരണം നടത്തി.

മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തമ്മനത്തും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ തൃക്കാക്കരയിലും കെ.പി.സി.സി പ്രചാരണ സമിതി ചെയർമാൻ കെ. മുരളീധരൻ ഇടപ്പള്ളിയിലും ബെന്നി ബെഹനാൻ എം.പി ത്യക്കാക്കര വെസ്റ്റിലും വീടുകയറി.

നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ, സി.പി. ജോൺ, ജി. ദേവരാജൻ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ തുടങ്ങിയവരും കെ.പി.സി.സി ഭാരവാഹികളും യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന് വോട്ട് അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, UDF HOUSE VISIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.