വർദ്ധന 43%
ബംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ സി.ഇ.ഒ സലിൽ പരേഖ് 2021-22ൽ വാങ്ങിയ വേതനം 71.02 കോടി രൂപ. 2020-21ലെ 49 കോടി രൂപയേക്കാൾ 43 ശതമാനം അധികമാണിത്. സി.ഇ.ഒയും മാനേജിംഗ് ഡയറക്‌ടറുമായി അദ്ദേഹത്തിന് 2027 മാർച്ച് 31വരെ കാലാവധി നീട്ടിനൽകാനും ഡയറക്‌ടർ ബോർഡ് തീരുമാനിച്ചിരുന്നു.
ഇതുപ്രകാരം ശമ്പളം 79.75 കോടി രൂപയായി ഉയർത്താനും ശുപാർശയുണ്ട്. 5.69 കോടി രൂപ അടിസ്ഥാന ശമ്പളം, 38 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം, 12.62 കോടി രൂപ വേരിയബിൾ പേ, 52.33 കോടി രൂപയുടെ ഓഹരി എന്നിവ ഉൾപ്പെടുന്നതാണ് കഴിഞ്ഞവർഷത്തെ വേതനം.