ആലപ്പുഴ: 2021-22 സാമ്പത്തിക വർഷത്തിൽ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് വിവിധ നിക്ഷേപ പദ്ധതികളിലായി ജില്ലയിൽ 515.39 കോടി രൂപയുടെ മിച്ച നിക്ഷേപം സമാഹരിച്ചതായി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ലക്ഷ്യമിട്ടിരുന്ന 375 കോടി രൂപയുടെ 137.43 ശതമാനമാണിത്.
അഞ്ച് വർഷ ടേം ഡെപ്പോസിറ്റ് സ്കീമിൽ 64.64 കോടി രൂപയും സീനിയർ സിറ്റിസൺ സ്കീമിൽ 100.93 കോടി രൂപയും പെൺകുട്ടികൾക്കുളള ദീർഘകാല നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയിൽ 68.37 കോടി രൂപയും 124 മാസം കൊണ്ട് നിക്ഷേപം ഇരട്ടിക്കുന്ന കെ.വി.പിയിൽ 48.77 കോടി രൂപയും അഞ്ച് വർഷ ആർ.ഡി സ്കീമിൽ 54.07 കോടി രൂപയും സമാഹരിച്ചു.
നിക്ഷേപ സമാഹരണ യജ്ഞം ജില്ലയിൽ വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച മഹിളാ പ്രധാൻ/എസ്.എ.എസ് ഏജന്റുമാർ, പോസ്റ്റ് മാസ്റ്റർമാർ, പോസ്റ്റ് ഓഫീസ് സൂപ്രണ്ടുമാർ എന്നിവരെ ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |