അടിമാലി : തേക്ക് കടത്ത് കേസിൽ മുൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോജി ജോൺ റിമാന്റിൽ . കൊന്നത്തടി മങ്കു വയിൽ തേക്കു തടി വെട്ടി കടത്തിയ കേസിലാണ് ജോജി ജോണിനെ റിമാന്റ് ചെയ്തത്.. സുപ്രീം കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് 4 ദിവസം മുൻപ് ജോജി ജോൺ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. െതളിവെടുപ്പുനടപടികൾക്കു ശേഷം ഇന്നലെ ദേവികുളം മുൻസിഫ് കോടതിയൽ ഹാജരാക്കി റിമാന്റ് െചയ്യുകയായിരുന്നു. അടിമാലി ഫോറസ്റ്റ് റേഞ്ചിലെ മങ്കു വയിൽ നിന്നും 8 തേക്കുകൾ മുറിച്ചു കടത്തിയതാണ് കേസ്.ഇതേ കേസിലെ മുക്കുടം സെക്ഷൻ ഫോറസ്റ്റർ സ ന്തോഷിന് തൊടുപുഴ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |