മൂവാറ്റുപുഴ: അന്നൂർ ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ബി.ഡി.എസ് വിദ്യാർത്ഥികളുടെ “ഗ്രാജുവേഷൻ സെറിമണി” ഇന്ന് വൈകിട്ട് 4 .30ന് നടക്കും. മുൻ അംബാസിഡറും സംസ്ഥാന സർക്കാരിന്റെ ‘എക്സ്റ്റേണൽ കോ - ഓപ്പറേഷൻ സ്പെഷ്യൽ ഓഫീസറുമായ വേണു രാജാമണി ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്യും. വേൾഡ് ഫെഡറേഷൻ ഒഫ് മെന്റൽ ഹെൽത്ത് ഏഷ്യ-പസഫിക്’ മേഖലാ വൈസ് പ്രസിഡന്റ് ഡോ. റോയി എബ്രഹാം കള്ളിവയലിൽ വിശിഷ്ടാതിഥിയാകും. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ അഡ്വ. ടി.എസ് റഷീദ് അദ്ധ്യക്ഷത വഹിക്കും. കോളേജ് ചെയർമാൻ ടി.എസ് നൂഹ്, ഡയറക്ടർ ടി. എസ് ബിന്യാമിൻ, പ്രിൻസിപ്പൽ ജിജു ജോർജ് ബേബി എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |