പയ്യന്നൂർ: എ. കുഞ്ഞിരാമൻ അടിയോടി സ്മാരക വൊക്കേഷണൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായി ടി.ഐ. മധുസൂദനൻ എം.എൽ.എ. അറിയിച്ചു.
പതിറ്റാണ്ടുകളായി ആൺകുട്ടികൾ മാത്രം പഠിക്കുന്ന, വിദ്യാലയങ്ങളെ സ്ത്രീ - പുരുഷ തുല്യതയുടെ കൂടി ഇടങ്ങളാക്കി മാറ്റണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചത്.
ജെൻഡർ ന്യൂട്രൽ യൂണിഫോം ഉൾപ്പെടെ ആൺ -പെൺ വേർതിരിവുകൾ കുറച്ചു കൊണ്ടുവന്ന് തുല്യതയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |