SignIn
Kerala Kaumudi Online
Thursday, 25 April 2024 4.40 PM IST

കോടീശ്വരനും പ്രശസ്തനുമായ ഒരാൾ ഈ വീട്ടിൽ താമസിക്കുമെന്ന പ്രവചനം വീട്ടുടമ അന്ന് വിശ്വസിച്ചില്ല,​ വർഷങ്ങൾക്കപ്പുറം അത് സംഭവിച്ചു

jj

കാലിഫോർണിയയിലെ സിലിക്കൺവാലിയിസുള്ള ജൂഡി ഫസ്‌കോയുടെ വീട്ടിൽ വർഷങ്ങൾക്ക് മുമ്പ് ഒരു വൈദികൻ വന്നു. അന്നദ്ദേഹം ജൂഡിയോട് പറഞ്ഞു, ഭാവിയിൽ ലോകത്തെ തന്നെ ഏറ്റവും സമ്പന്നനും പ്രശസ്തനുമായ ഒരാൾ ഈ വീട്ടിൽ താമസിക്കുമെന്ന്. എന്നാൽ അന്ന് അവരത് വിശ്വസിച്ചില്ല. വർഷങ്ങൾ കഴിഞ്ഞ് ആ പ്രവചനം സത്യമായി. ആ വീട് വാടകയ്ക്ക് എടുത്ത യുവാവ് പിൽക്കാലത്ത് ലോകത്തെ തന്നെ മാറ്റിമറിച്ച സമ്പന്നനായി. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് ആയിരുന്നു ആ യുവാവ്.

jj

ഫേസ്ബുക്ക് എന്ന ആശയം പ്രാവർത്തികമാക്കുന്നതിനുള്ള ഓഫീസിനായി സക്കർബർഗും സംഘവും ജൂഡിയുടെ വീടായിരുന്നു വാടകയ്‌ക്കെടുത്തത്. അന്ന് സക്കർബർഗിന് 19 വയസായിരുന്നു. 1998ൽ പണിത ആ വീട്ടിലെ ആദ്യത്തെ വാടകക്കാരും സക്കർബർഗും കൂട്ടുകാരുമായിരുന്നു. ഫേസ്ബുക്കിന്റെ മറ്റ് ഫൗണ്ടർമാരായ ഡസ്റ്റിൻ മോസ്‌കോവിറ്റ്സും ഷോൺ പാർക്കറും മാർക്കും ഒന്നിച്ചാണ് വീട് നോക്കാനെത്തിയതെന്ന് ജൂഡി ഫസ്കോ പറയുന്നു.

തങ്ങൾ ലോകമെങ്ങുമുള്ള ആളുകളെ കണക്ട് ചെയ്യാൻ ശ്രമിക്കുകയാണെന്നും ഫേസ്ബുക്ക് എന്ന കമ്പനിയുടെ ഓഫിസ് പ്രവർത്തനങ്ങൾക്കായാണ് വീടെന്നും അവർ പറഞ്ഞു.

hh

5500 ഡോളറായിരുന്നു (ഏകദേശം 2.5 ലക്ഷം രൂപ) മാസവാടക. ആദ്യത്തെ വാടകയും ഡെപ്പോസിറ്റും ചേർത്ത് പതിനായിരം ഡോളർ നൽകി കരാറൊപ്പിട്ട് രണ്ടാഴ്ചയ്ക്ക് ശേഷം സക്കർബർഗും സംഘവും ജൂഡിയുടെ വീട്ടിലെത്തി, ആറ് ബെഡ്‌റൂമുകളാണ് വീടിനുള്ളത്. ഇന്റേൺഷിപ്പിന് മാത്രമായി പത്തോളം ആളുകൾ മാർക്കിന്റെ ടീമിലുണ്ടായിരുന്നു. . ഒരു വർഷത്തോളം ഇവർ ഇവിടെ താമസിച്ചു. അലർജി മൂലം പാർക്കർ ആണ് ആദ്യം വീട്ടിൽ നിന്ന് മാറുന്നത്. തുടർന്ന് മറ്റുള്ളവരും മാറി.

ഇപ്പോൾ ഈ വീട് വില്പനയ്ക്ക് വച്ചിരിക്കുകയാണ് ജൂഡി. 5.3 മില്യൺ ഡോളറാണ് വീടിന്റെ മാർക്കറ്റ് വില.ആറ് ബെഡ്റൂമുകൾക്ക് പുറമേ ഒരു ലിവിംഗ് റൂം, എന്റർടെയ്ൻമെന്റ് റൂം, കിച്ചൺ എന്നിവയാണ് വീട്ടിലുള്ളത്. പുറകുവശത്തെ ഗാർഡനിലേക്ക് തുറക്കുന്ന വിശാലമായ ബാൽക്കണിയും വീട്ടിലുണ്ട്.

kk

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.