ഹൈദരാബാദ്: തെലുങ്ക് സിനാമാ രംഗത്ത് സംവിധായകൻ, നിർമാതാവ്, സംഗീത സംവിധായകൻ എന്നീ മേഖലകളിൽ സാന്നിദ്ധ്യമറിയിച്ച ഗീത കൃഷ്ണയുടെ പ്രസ്താവന വൻ വിവാദമാകുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമയിൽ മുൻനിരയിലെത്താൻ കിടക്ക പങ്കിടാൻ പോലും തെലുങ്ക് നടിമാർ തയ്യാറാണെന്ന വിവാദ പരാമർശം ഇയാൾ നടത്തിയത്.
കുറച്ച് വർഷങ്ങളായി തെലുങ്ക് നടിമാരെ കുറിച്ച് വിവാദങ്ങൾ ഉയരുന്നുണ്ട്. ഇതിനെതിരെ ശ്രീറെഡ്ഡി ഉൾപ്പെടെയുള്ള നടിമാർ രംഗത്തെത്തിയിരുന്നു. എന്നാൽ നടിമാർ കിടക്ക പങ്കിടുന്നത് തെലുങ്ക് സിനിമാ മേഖലയിൽ വർഷങ്ങളായി നടക്കുന്ന കാര്യമാണെന്നാണ് ഗീത കൃഷ്ണ പറയുന്നത്. ഗീതാ കൃഷ്ണയുടെ പരാമര്‍ശം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. സംവിധായകന്റെ പരാമർശത്തെ എതിർത്തുകൊണ്ടാണ് പലരും വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.
1987 ല്‍ 'സങ്കീര്‍ത്തന' എന്ന നാഗാര്‍ജ്ജുന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഗീത കൃഷ്ണ തെലുങ്ക് സിനിമാ മേഖലയിലേയ്ക്ക് എത്തുന്നത്. ഈ ചിത്രത്തിന് മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമ രംഗത്ത് സജീവമായ സംവിധായകനായിരുന്നു ഗീത കൃഷ്ണ.