SignIn
Kerala Kaumudi Online
Saturday, 20 April 2024 5.11 AM IST

കുട്ടികൾ പഠിക്കുന്ന പാഠങ്ങൾ ഓർത്തുവയ്‌ക്കാനും ചുറുചുറുക്കോടെയിരിക്കാനും വഴിയുണ്ട്, ഇക്കാര്യങ്ങൾ അവർക്ക് നൽകിയാൽ മതി

food

ഒരു കുട്ടിയുടെ മസ്‌തിഷ്‌കത്തിന് ഏറ്റവുമധികം വികാസമുണ്ടാകുന്നത് അഞ്ച് വയസ് വരെയുള‌ള കാലത്താണ്. അവന്റെ വളർച്ചയും വിവിധ കാര്യങ്ങൾ പഠിക്കുന്നതും എല്ലാം ഇക്കാലത്ത് അതിവേഗം നടക്കുന്നു. ജീവിത വിജയത്തിനും ആരോഗ്യത്തിനും ഭാവിയ്‌ക്കും ആവശ്യമായ അടിത്തറ പാകുന്നത് ആദ്യത്തെ എട്ട് വയസ് വരെയുള‌ള കാലയളവാണ്. ശ്രദ്ധയും ഓർമ്മശക്തിയും കൃത്യമായി വികസിക്കുക എന്നത് ഇക്കാലത്ത് വളരെ അത്യാവശ്യമാണ്. ഇവിടെ അത്തരത്തിൽ ശ്രദ്ധയും ഓർമ്മയുമടക്കം വിവിധ കഴിവുകൾ വികസിപ്പിക്കാൻ ആവശ്യമായ കുറച്ച് ആഹാര പദാർത്ഥങ്ങൾ പരിചയപ്പെടാം.

മുട്ട

മനുഷ്യർക്കും മൃഗങ്ങൾക്കും വളർച്ചയ്‌ക്ക് ഒരുപോലെ ആവശ്യമുള‌ള കൊളീൻ എന്ന പോഷണം ധാരാളം അടങ്ങിയതാണ് മുട്ട. സലാഡ് രൂപത്തിലോ സാന്റ്‌വിച്ചായോ മുട്ട കുട്ടികൾക്ക് നൽകാം. ബ്രേക്ക് ഫാസ്‌റ്റായോ ഉച്ച ഭക്ഷണ ശേഷം ഇടനേരത്തെ ആഹാരമായോ മുട്ട ചേർത്ത വിഭവം തയ്യാറാക്കാം. ശ്രദ്ധ വർദ്ധിക്കാനും തലച്ചോറിന്റെ പ്രവർത്തനം നന്നാവാനും മുട്ട സഹായിക്കും.

മത്സ്യം

ഒമേഗ-3 അടങ്ങിയ മത്സ്യങ്ങൾ കുട്ടികൾക്ക് വളരെ നല്ലതാണ്. നാഡിഞരമ്പുകളുടെയും തലച്ചോറിന്റെയയും മികച്ച പ്രവർത്തനത്തിന് ഒമേഗ-3 ആവശ്യമാണ്. സാൽമൺ,ചൂര, മത്തി,അയല എന്നിവ ഇത്തരത്തിൽ കുട്ടികൾ കഴിക്കാവുന്ന മത്സ്യ വിഭാഗങ്ങളാണ്.

ഇലവർഗങ്ങൾ

ഇലവർഗത്തിൽ പെട്ട പച്ചക്കറികളായ ബ്രൊക്കോളി, സ്‌പിനാച്ച് എന്നിവയിൽ മസ്‌തിഷ്‌ക വികാസത്തിനുള‌ള വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇവ കുട്ടികൾക്ക് ആഹാരത്തിൽ ചേർത്ത് നൽകാം.

വിവിധതരം കായ്‌കൾ

പിസ്ത, കശുവണ്ടിപ്പരിപ്പ് പോലെയുള‌ളവയിൽ ഫാറ്റി ആസിഡ്, വിറ്റാമിനുകൾ, മിനറൽസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നാഡീവ്യവസ്ഥയുടെ വികാസത്തിനും ഓജസിനും സഹായിക്കും.

ഓട്‌സ്

പ്രഭാതത്തിലോ ഇടനേരത്തോ എല്ലാം ഭക്ഷണമായി നൽകാവുന്നതാണ് ഓട്സ്. ഏറെനേരം മസ്‌തിഷ്‌ക പ്രവർത്തനങ്ങൾ ഊർജസ്വലമായി നിൽക്കാൻ ഇത് സഹായിക്കുന്നു.

പഴവർഗങ്ങൾ

കുട്ടിക്കാലത്ത് പഴവർഗങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ വികാസത്തിന് വളരെ പ്രധാനമാണ്. പ്രായാധിക്യം മൂലം ഓർമ്മനശിക്കുന്നതിന് ഒരു പരിധിവരെ തടയാൻ ഇക്കാലയളവിൽ പഴങ്ങൾ പ്രത്യേകിച്ച് മുന്തിരി, ഞാവൽ,മൾബറി തുടങ്ങിയതരം പഴങ്ങൾ വളരെ സഹായിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, KIDS FOOD, BRAIN DEVOLOPMENT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.