SignIn
Kerala Kaumudi Online
Thursday, 25 April 2024 10.38 AM IST

പൊലീസ് സ്റ്റേഷനിൽ പെട്രോളൊഴിച്ച് തീകൊളുത്തി മദ്ധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം, ഗുരുതര പരിക്ക്

police

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് സ്റ്റേഷനുളളിൽ പെട്രോളൊഴിച്ച് തീകൊളുത്തി മദ്ധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം. ആര്യനാട് പൊലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു(47) എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യയെ കണ്ടുപിടിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഇയാൾ പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ടാപ്പിംഗ് തൊഴിലാളിയായ ഷൈജു ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇക്കഴിഞ്ഞ 25ന് പുത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളുടെ ഭാര്യയെ കഴിഞ്ഞദിവസം പൊലീസ് മെഡിക്കൽകോളേജ് പരിസരത്തുനിന്ന് പിടികൂടിയിരുന്നു. എന്നാൽ ഷൈജുവിനൊപ്പം പോകാൻ താൽപ്പര്യമില്ലെന്ന് ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇന്നുരാവിലെ പുത്തൂർ സ്റ്റേഷനിൽ വീണ്ടും എത്തിയ ഷൈജു ഭാര്യയെ കണ്ടുകിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇയാളെ പൊലീസ് സമാധാനിപ്പിച്ച് മടങ്ങി അയച്ചു.. തുടർന്ന് ഉച്ചയോടെ ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തിയ ഷൈജു ഭാര്യയെ കണ്ടുപിടിച്ചുതരാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന് പുറത്തുപോയശേഷം പെട്രോളുമായി തിരികെയെത്തി കൈയിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർകൊണ്ട് തീകൊളുത്തുകയായിരുന്നു. സംഭവം കണ്ട് സമീപത്തുണ്ടായിരുന്ന പൊലീസുകാർ പൊടുന്നനെ തീ കെടുത്തിയശേഷം ആശുത്രിയിലെത്തിക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നോ എന്നും സംശയമുണ്ട്.

police

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ATTEMPTED SUICIDE, POLICE STATION, YOUNG MAN, TVM, ARYANADU
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.