SignIn
Kerala Kaumudi Online
Thursday, 25 April 2024 11.09 AM IST

അതിജീവനത്തിന്റെ കഥയുമായി ഭാവന, 'ദ സർവൈവൽ' ചിത്രത്തിന്റെ ലൊക്കേഷൻ കാഴ്‌ചകൾ

kk

നീണ്ട ഇടവേളയ്ക്കു ശേഷം അഭിനയര രംഗത്ത് സജീവമാകാൻ നടി ഭാവന. അതിജീവനത്തിന്‍റെ സാധ്യതകൾ മുൻനിർത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിന്‍റെ ടീസറാണ് ഇപ്പോൾ വൈറലാകുന്നത്. പഞ്ചിങ് പാഡിൽ കഠിന വ്യായാമത്തിൽ ഏർപ്പെടുന്ന നടിയുടെ ദൃശ്യങ്ങൾ പെൺകരുത്തിന്‍റെ പോരാട്ടവീര്യത്തെ അടയാളപ്പെടുത്തുന്നു .

"ദ സർവൈവൽ ' എന്ന പേരിലുള്ള ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. പോരാട്ടത്തിന്‍റെ പാതയിൽ കൈകോർക്കാമെന്ന ആഹ്വാനവും ചിത്രം നൽകുന്നു. മാദ്ധ്യമ പ്രവർത്തകനായ എസ്.എൻ. രജീഷ് ആണ്‌ സംവിധായകൻ. മൈക്രോ ചെക്ക് ‌ നിർമ്മിക്കുന്ന ചിത്രം ‌ഉടൻ ‌റിലീസ് ചെയ്യും.‌


സിനിമാ മേഖലയിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് പ്ര ഖ്യാപിച്ചതിനു പിന്നാലെയാണ് ഭാവന അഭിനയരംഗത്ത് വീണ്ടും സാന്നിധ്യമറിയിച്ചത്.സ്ത്രീകളുടെ അതിജീവനം മുൻനിർത്തിയുള്ള ‌പ്രമേയത്തെക്കുറിച്ചു കേട്ടതിനു പിന്നാലെ അവർ അഭിനയിക്കാൻ തയാറാകുകയായിരുന്നുവെന്ന് സംവിധായകൻ. പറഞ്ഞു.


ചിത്രത്തിന്‍റെ പോസ്റ്ററുകൾ ഏതാനും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെയാണ് ടീസർ ശ്രദ്ധേയമായത്. റിലീസ് ആകുന്നതോടെ ചിത്രം കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന ഭാവനയ്ക്ക് മുന്നിൽ മലയാളത്തിലും കന്നഡയിലുമായി രണ്ടു സിനിമകൾ കൂടിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THE SURVIVAL, SURVIVAL SHORTFILM, BHAVANA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.