SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.16 AM IST

ഡൽഹി പ്രഗതി മൈതാനിൽ ഡ്രോൺ പറത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; 2030 ഓടെ ഇന്ത്യ ഡ്രോൺ ഹബ്ബാകുമെന്ന് പ്രഖ്യാപനം; വീഡിയോ

pm-modi-operates-a-drone

ന്യൂഡൽഹി: ഭാരത് ഡ്രോൺ മഹോത്സവ് 2022 ന്റെ ഉദ്ഘാടനവേളയിൽ ഡ്രോൺ പറത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ പ്രഗതി മൈതാനിലാണ് രണ്ട് ദിവസത്തെ പരിപാടി നടക്കുന്നത്.

പ്രധാനമന്ത്രി ഡ്രോൺ പറത്തുന്ന വീഡിയോ ദൃശ്യം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾക്ക് ചിറക് നൽകുന്നു എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പരിപാടിയിൽ 150 റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റുകൾ പുറത്തിറക്കിയ അദ്ദേഹം 2030 ഓടെ ഇന്ത്യ ഒരു ഡ്രോൺ ഹബ്ബായി മാറുമെന്നും പ്രഖ്യാപിച്ചു.

വിദേശ നയന്ത്രജ്ഞർ, സായുധ സേനാ ഉദ്യോഗസ്ഥർ, ഡ്രോൺ സ്റ്റാർട്ടപ്പ് കമ്പനികളുടെ പ്രതിനിധികൾ തുടങ്ങി 1600 ലധികം പേരാണ് രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്. 70 ലധികം ഡ്രോൺ കമ്പനികൾ അവരുടെ ഡ്രോണുകളുടെ വിവിധ ഉപയോഗങ്ങൾ പരിപാടിയിൽ പ്രദർശിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PM, MODI, NARENDRA, NEWS, NATIONALS, NEWS360, NEWS360, PRAGATHY, MAITHANAM, DELHI, NEWDELHI, CAPITAL, DRONE, MAHOTSAV, 2022
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.