ചങ്ങനാശേരി. മാടപ്പള്ളി ബ്ലോക്ക് ആരോഗ്യമേളയുടെ ആലോചനയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിതാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജൂൺ 4നാണ് മേള. നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും മെഡിക്കൽ ഓഫീസർ സിജി വർഗീസ് കൺവീനറായും കെ.എ. ജയൻ ജോയിന്റ് കൺവീനറുമായി സംഘാടക സമിതിയെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ വൈസ് ചെയർമാൻമാരും പഞ്ചായത്ത് പ്രസിഡന്റുമാർ ചെയർമാൻമാരും ഉദ്യോഗസ്ഥ മേധാവികൾ കൺവീനർമാരുമായ സബ് കമ്മറ്റികളെയും തിരഞ്ഞെടുത്തു. റാലി, ഫ്ളാഷ് മോബ്, ഉദ്ഘാടന സമ്മേളനം, കലാപ്രകടനങ്ങൾ, വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ എന്നിവയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |