SignIn
Kerala Kaumudi Online
Thursday, 25 April 2024 5.32 PM IST

ആംബുലൻസിൽ കടത്തിയ രക്തചന്ദനത്തടി പിടികൂടി

red-sandal-wood

അമരാവതി: ആന്ധ്രാപ്രദേശിൽ ആംബുലൻസിലും മിനി വാനിലുമായി കടത്തിയ രക്തചന്ദനത്തടികൾ പിടികൂടി. ചിറ്റൂർ റൂറൽ പൊലീസാണ് ഒരു കോടിയിലേറെ വിലമതിക്കുന്ന 71 ചന്ദനത്തടികൾ പിടിച്ചത്. 15 അന്തർസംസ്ഥാന കള്ളക്കടത്തുകാരെയും അറസ്റ്റ് ചെയ്തു.

പൊലീസ് സൂപ്രണ്ട് ഋഷാന്ത് റെഡിയുടെ നിർദ്ദേശപ്രകാരം ചിറ്റൂർ റൂറൽ പൊലീസ് ചിറ്റൂർ-വേലൂർ റോഡിലൂടെയുള്ള വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇതുവഴി വന്ന ആംബുലൻസ് തടഞ്ഞുനിറുത്തി നോക്കിയപ്പോഴാണ് അകത്ത് രക്തചന്ദനത്തടികൾ കണ്ടെത്തിയത്. പിന്നാലെ വന്ന മിനി വാനിൽ നിന്നും ഏതാനും മരത്തടികൾ പിടിച്ചെടുത്തു. തടികൾ വാട്ടർ ക്യാനിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

തിരുപ്പതിയിലെ ശേഷാചലം വനത്തിൽ നിന്നാണ് സംഘം മരത്തടികൾ മുറിച്ചതെന്നും തടികൾ തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നും പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RED SANDAL WOOD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.