തൊടിയൂർ: കല്ലേലിഭാഗം ജനത ഗ്രന്ഥശാല ആൻഡ് വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ 'ഭരണഘടനയും ജനങ്ങളും ' എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആർ.ഗൗരി വിഷയാവതരണം നടത്തി. വനിതാവേദി പ്രസിഡന്റ് പി.സുജാത അദ്ധ്യക്ഷയായി. കൺവീനർ സുനിത അശോകൻ സ്വാഗതം പറഞ്ഞു.ഗ്രാമ പഞ്ചായത്തംഗങ്ങളായ അൻസിയ ഫൈസൽ, ഉഷാകുമാരി, സുനിത, ജഗദാസുഗതൻ എന്നിവർ പങ്കെടുത്തു. രക്ഷാധികാരി എസ്.രമണിക്കുട്ടിയമ്മ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |