പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന സംഗീത കുറിപ്പുകൾ- ആർട്ടിസ്റ്റ് യു.ടി.വേണുവിന്റെ ശില്പ പ്രദർശനം നടൻ വി.കെ.ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ മൃണ്മയി ജോഷി അദ്ധ്യക്ഷത വഹിച്ചു. ഷാജു നെല്ലായി ശില്പ പരിചയം നടത്തി. എ.കെ.ചന്ദ്രൻകുട്ടി, രാജേഷ് മേനോൻ, ശാന്തകുമാരൻ, പ്രൊഫ. സി.സോമശേഖരൻ, ടി.ആർ.അജയൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ആർട്ടിസ്റ്റ് വേണുവും തബലിസ്റ്റ് തോമസ് എറണാകുളവും അവതരിപ്പിച്ച ബാംസുരി കച്ചേരിയും അരങ്ങേറി. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി അങ്കണത്തിൽ 31 വരെ ശില്പപ്രദർശനം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |