പൊൻകുന്നം: നഗരമദ്ധ്യത്തിൽ സാമൂഹികവിരുദ്ധർക്ക് സുരക്ഷിതമായ ഒരിടം.പൊലീസിന്റേയും നാട്ടുകാരുടേയും കണ്ണിൽപെടാതെ എന്തും ചെയ്യാം. രാജേന്ദ്രമൈതാനത്ത് നിന്ന് ചിറക്കടവ് റോഡിലേക്കെത്തുന്ന 200 മീറ്റർ ദൈർഘ്യമുള്ള റോഡാണ് ലഹരി ഉപയോഗക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറിയത്. ലഹരി കൈമാറ്റത്തിനുള്ള സുരക്ഷിത കേന്ദ്രം കൂടിയാണ് ഇവർക്കിവിടം. പൊലീസ് പട്രോളിങ്ങില്ലാത്തത് ഇത്തരക്കാർക്ക് തുണയുമായി.
രാജേന്ദ്രമൈതാനത്ത് പിക്കപ്പ് ലോറി സ്റ്റാൻഡുള്ളതിനാൽ ഇവിടെ തിരക്കുള്ള ഇടമാണ്. അതിനാൽ സാമൂഹിക വിരുദ്ധർ പകൽ ഇവിടേക്കെത്തില്ല. രാവിലെ എട്ടുവരെയുള്ള സമയത്തും സന്ധ്യകഴിയുമ്പോഴുമാണ് കളം കൈയടക്കുന്നത്.
കോളേജ് വിദ്യാർത്ഥികളുൾപ്പെടെയുള്ള ലഹരി ഉപയോഗക്കാർ ഇവിടെയെത്തുന്നുണ്ട്. ഈ റോഡിൽ ആകെ ഒരുവീടും ഒരു പ്രിന്റിംഗ് പ്രസും മാത്രമാണ് പ്രവർത്തിക്കുന്നത്. അതിനാൽ യാത്രക്കാർ കാര്യമായുണ്ടാവില്ല. അനാശാസ്യ ഇടപാടുകളും മലമൂത്രവിസർജനവും റോഡിൽത്തന്നെയാണ്. മദ്യപസംഘങ്ങൾ മദ്യപാനത്തിനുള്ള ഇടമായി തിരഞ്ഞെടുക്കുന്നതും ഈ റോഡാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |