അമ്പലപ്പുഴ: വീട്ടിൽ അതിക്രമിച്ചു കയറി 65 കാരിയെ മർദ്ദിച്ച ശേഷം മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാഗുംഗലം കോളനിയിൽ സുനീഷിനെയാണ് (അപ്പു, 22) അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. 25 ന് രാത്രിയിലാണ് സംഭവം. വീട്ടിൽ നിന്ന് ടോർച്ചും മൊബൈൽ ഫോണും മോഷ്ടിച്ച ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.