പെരിന്തൽമണ്ണ: എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി കെ. അനുശ്രീയെയും സെക്രട്ടറിയായി പി.എം. ആർഷൊയെയും 34-ാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. എസ്.എഫ്.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റാണ് അനുശ്രീ. പാലക്കാട് സ്വദേശിയും മഹാരാജാസ് കോളേജിലെ പി.ജി വിദ്യാർത്ഥിയുമായ പി.എം. ആർഷൊ എസ്.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയാണ്.
19 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും 79 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഡോ. സെറീന സലാം, എ.എ. അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം) വി. വിചിത്ര (പാലക്കാട് ), ജോയിന്റ് സെക്രട്ടറിമാരായി ജി.ടി. അഞ്ജു കൃഷ്ണ (കൊല്ലം), കെ.വി. അനുരാഗ് (കോഴിക്കോട്), ഹസ്സൻ മുബാറക്ക് (തൃശൂർ), ഇ. അഫ്സൽ (മലപ്പുറം), സെക്രട്ടേറിയറ്റ് അംഗങ്ങളായി ജിഷ്ണു ഷാജി (വയനാട്), അമൽ എബ്രഹാം (പത്തനംതിട്ട), ടോണി (ഇടുക്കി), ബിബിൻ രാജ് (കാസർകോട്), സരിത (തൃശൂർ), വൈഷ്ണവ് മഹേന്ദ്രൻ (കണ്ണൂർ), മെൽബിൽ ജോസഫ് (കോട്ടയം), ജാൻവി സത്യൻ (കോഴിക്കോട്) എന്നിവരെ തിരഞ്ഞെടുത്തു. കെ.എൻ.സച്ചിൻദേവ് എം.എൽ.എയും എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനുവുമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |