തിരുവനന്തപുരം: മുൻ ഇന്ത്യൻ നായകൻ ഐ.എം വിജയനുൾപ്പെടെയുള്ള മുൻകാല ഫുട്ബാൾ താരങ്ങൾ ഇന്ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങും. പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആരംഭിക്കുന്ന യാനാ ട്രോഫി ഫുട്ബോൾ ടൂർണമെന്റിനോടനുബന്ധിച്ചുളള പ്രദർശന മത്സരത്തിലാണ് ഇവർ ബൂട്ടുകെട്ടുന്നത്. ഐ.പി.എസ് -ഐഎഎസ് ഓഫീസർമാരുടെ ടീമാണ് എതിരാളികൾ. വൈകിട്ട് 4 ന് നടക്കുന്ന മത്സരത്തിൽ ഐ.എം. വിജയനെ കൂടാതെ യു. ഷറഫലി, സി.വി. പാപ്പച്ചൻ, കുരികേശ് മാത്യു, ജോപോൾ അഞ്ചേരി, മാത്യു വർഗീസ്, പി.പി. തോബിയാസ്, കെ.ടി. ചാക്കോ, ജിജു ജേക്കബ്, അപ്പുക്കുട്ടൻ, വി.പി. ഷാജി, ആസിഫ് സഹീർ, സരേഷ് കുമാർ, ജോബി ജോസഫ്, എബിൻ റോസ് എന്നിവർ കളിക്കളത്തിലിറങ്ങും. മാദ്ധ്യമപ്രവർത്തകർക്കായി നടത്തുന്ന യാനാ ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ കിക്കോഫ് ഇന്ന് വൈകന്നേരം 3.30ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |