SignIn
Kerala Kaumudi Online
Monday, 04 July 2022 7.43 AM IST

വിംബിൾഡൺ ബോർഡിൽ ഇനി മിസും മിസിസും ഇല്ല

wimbledon

ലണ്ടൻ: വിംബിൾഡൺ ഗ്രാൻസ്ലാം കിരീടം നേടുന്നവരുടെ പേര് ആദരമായി രേഖപ്പെടുത്തുന്ന ബോർഡിൽ വനിതകളുടെ പേരിന് മുന്നിലായി ഇനി മുതൽ മിസും മിസിസും ഉണ്ടാകില്ല. ടൂർണമെന്റ് ആധുനികരിക്കുന്നതിന്റെ ഭാഗമായാണ് വിജയികളുടെ പേര് കുറിക്കുന്ന ബോർഡിൽ നിന്ന് മിസും മിസിസും ഒഴിവാക്കുന്നതെന്ന് ഓൾഇംഗ്ലണ്ട് ക്ലബ് അറിയിച്ചു. വനിതാ ചാമ്പ്യൻമാർ കല്യാണം കഴിച്ചവരാണെങ്കിൽ മിസിസ് എന്നും അല്ലെങ്കിൽ മിസ് എന്നും ചേർത്തിരുന്നു. അതേ സമയം പുരുഷ ചാമ്പ്യൻമാരുടെ പേര് നേരിട്ട് തന്നെ എഴുതിയിരുന്നു. ഈ വേർതിരിവാണ് സംഘാടകർ അവസാനിപ്പിച്ചത്. 2019 മുതൽ വനിതാ മത്സരങ്ങൾക്കിടെ സ്കോർ പറയമ്പോൾ മിസിസ്,​ മിസ് പ്രയോഗം ഉപേക്ഷിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, WIMBLEDON
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.