SignIn
Kerala Kaumudi Online
Saturday, 20 April 2024 2.59 AM IST

'വിമർശകർ അറിയാൻ...നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ടോ'; വിവാദങ്ങൾക്ക് മറുപടിയുമായി അഖിൽ മാരാർ

akhil-marar

52ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ദ്രൻസിന്റെ ഹോം സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന് പൂർണത നൽകിയ ഇന്ദ്രൻസായിരുന്നു മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനെന്ന നിലയിലുള്ള വാദങ്ങളായിരുന്നു ഉയർന്ന് വന്നത്.

ഹോമിന്റെ നിർമാതാവായ വിജയ് ബാബുവിന്റെ പീഡനകേസിന്റെ പേരിലാണ് ചിത്രത്തെ തഴഞ്ഞതെന്നാണ് പരാമർശങ്ങൾ ഉയർന്നത്. ജോജു ജോർജും ബിജു മേനോനുമായിരുന്നു മികച്ച നടനുള്ള പുരസ്കാരങ്ങൾ പങ്കിട്ടത്. പുരസ്കാരത്തിന് ജോർജു അനർഹനാണെന്ന തരത്തിലെ വാദങ്ങൾക്ക് മറുപടി നൽകി സംവിധായകനും തിരക്കഥാകൃത്തുമായ അഖിൽ മാരാർ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. അവാർഡ് പ്രഖ്യാപനങ്ങളിൽ എല്ലാക്കാലത്തുമുണ്ടായിട്ടുള്ള വിവാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് അഖിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അവാർഡുകൾ എല്ലാക്കാലത്തും വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്...

പലപ്പോഴും ഭരണ കക്ഷികളുടെ ഇടപെടൽ അർഹരായ ചിലരെ ഒഴിവാക്കിയിട്ടുണ്ട് അവർക്ക് വേണ്ടപ്പെട്ടവരെ തള്ളി കയറ്റിയിട്ടുമുണ്ട്...

തിലകന് അർഹിച്ച നാഷണൽ അവാർഡ് അവസാന ദിവസം രാജീവ്‌ഗാന്ധി ഇടപെട്ടാണ് അമിതാബ് ബച്ചന് നൽകിയതെന്ന് ആരോപണം ഉണ്ട്...അമിതാബിനെ കൊണ്ഗ്രെസ്സിനൊപ്പം നിർത്താൻ രാജീവ് ഗാന്ധി ആഗ്രഹിച്ചു..

പിന്നീട് കുട്ടി സ്രാങ്ക് സിനിമയിലെ മികച്ച പ്രകടനത്തിന് മമ്മൂക്കയ്ക്ക് നാഷണൽ അവാർഡ് നഷ്ടപ്പെടുമ്പോൾ മുഖത്തു മാസ്‌ക് വെച്ചു അഭിനയിച്ച അമിതാബ് ബച്ചന്റെ പാ യിലെ പ്രകടനം അവാർഡ്‌കൊണ്ട് പോയി..

സദയത്തിലെ പ്രകടനത്തിന് ലാലേട്ടന് അവാർഡ് നിഷേധിക്കാൻ ജൂറി കണ്ടെത്തിയ കാരണം കഴിഞ്ഞ വർഷവും ലാൽ ആയിരുന്നല്ലോമികച്ച നടൻ എന്നതാണ്...

അന്ന് കമൽഹാസൻ പറഞ്ഞത് മോഹൻലാലിന് സദയത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയില്ലെങ്കിൽ എനിക്ക് ലഭിച്ച അവർഡുകൾക്ക് യാതൊരു വിലയുമില്ല എന്നാണ്..

ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്..

ദേശീയ അവാർഡ് ജേതാവ് ആയ സുരാജിനെ അതേ വർഷം സംസ്ഥാനജൂറി പൂർണമായും ഒഴിവാക്കിയിരുന്നു എന്നൊരു വിരോധാഭാസവും കേരളത്തിൽ ഉണ്ടായിട്ടുണ്ട്..

ഇനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മികച്ച നടനുള്ള സംസ്ഥാന അവാർഡിന് ഇന്ദ്രൻസ് ചേട്ടനായിരുന്നു അർഹൻ എന്ന് നിരവധി പേർ പറയുന്നു..

ജോജു ജോർജിന് സിപിഎം നെ സുഖിപ്പിച്ചത് കൊണ്ട് കിട്ടിയ അവാർഡ് ആണെന്നാണ് കോണ്ഗ്രെസ്സുകാരുടെ വാദം...

ഞാനും ഇന്ദ്രൻസ് ചേട്ടനും തമ്മിൽ 2 ആഴ്ച്ച മുൻപും നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു..അദ്ദേഹത്തെ എനിക്കും ഏറെ ഇഷ്ട്ടമാണ്..അടുത്തിടെ ഉള്ള സിനിമകളിൽ അദ്ദേഹം നമ്മെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു എന്നതിൽ യാതൊരു തർക്കവുമില്ല..

ഹോം സിനിമയിലേക്ക് വന്നാൽ നിങ്ങൾ ഇഷ്ടപ്പെട്ടത് ഇന്ദ്രൻസ് ചേട്ടന്റെ പ്രകടന മികവിനെക്കാൾ ആ കഥാപാത്രത്തെ ആണ്..നമ്മൾ എന്നും സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും കഥാപാത്രങ്ങളെ ആണ്..അത് കൊണ്ടാണ് സേതു മാധവനെ നമ്മൾ സ്നേഹിക്കുമ്പോൾ ഇട്ടിമാണിയെ ഓര്ക്കുക പോലും ചെയ്യാത്തത്..

ഒലിവർ ട്വിസ്റ് എന്ന ശുദ്ധനായ നിഷ്കളങ്കനായ മനുഷ്യനെ നമ്മൾ ഇഷ്ടപ്പെടുന്നു..

ആ കഥാപാത്രം ആയി മാറാൻ മലയാള സിനിമയിൽ ഇന്ദ്രൻസ് അല്ലാതെ ആരുമില്ല.. കാരണം ഇന്ദ്രൻസ് ഏട്ടനും അങ്ങനെ ആണ്.അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ കാണുമ്പോഴും നമുക്ക് ആ ഇഷ്ടം തോന്നും..അദ്ദേഹത്തിന് അനായാസമായി ചെയ്യാവുന്ന ഒരു വേഷമാണ് ഒലിവർ ട്വിസ്റ്റിന്റെത്..

അദ്ദേഹം അത് അതി മനോഹരമായി ചെയ്തു...

സിനിമ വിജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ല അഭിനയത്തിന്റെ മാനദണ്ഡങ്ങൾ..

മമ്മൂക്കയുടെ അംബേദ്കർ, പൊന്തൻ മാട, ഡാനി,വിധേയൻ തുടങ്ങിയ സിനിമകൾ എത്രപേർ കണ്ടിട്ടുണ്ട്..

ബാലചന്ദ്ര മേനോന് അവാർഡ് ലഭിച്ച സമന്തരങ്ങൾ എത്ര പേർ കണ്ടു.

മുരളിക്ക് അവാർഡ് ലഭിച്ച പുലി ജന്മം എത്ര പേർ കണ്ടു..?

ലാലേട്ടന്റെ വാനപ്രസ്ഥം എത്ര പേർ കണ്ടു..?

സൂരാജിന് നാഷണൽ അവാർഡ് കിട്ടിയ പേരറിയാത്തവർ നിങ്ങൾ കണ്ടിട്ടുണ്ടോ..?

കൂട്ടത്തിൽ ഒരു കാര്യം കൂടി ഞാൻ പറയാം അവാർഡ് നിർണ്ണയം ഇത്രയേറെ അധഃപതിച്ചത് കഴിഞ്ഞ ഒരു 10 വർഷം കൊണ്ടാണ്..

ഇനി വിമർശകർ അറിയാൻ...നായാട്ട്,മധുരം,ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ടോ..

ഇല്ല നിങ്ങൾ ഇതൊന്നും കണ്ടിട്ടില്ല..

സിനിമയുടെ ജയ പരാജയങ്ങൾ അല്ല കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ അവതരിപ്പിക്കുന്ന നടീ നടന്മാരുടെ പ്രകടനങ്ങൾ ഇവ നോക്കിയാൽ നിസംശയം പറയാം ജോജു ജോർജ് അല്ലാതെ മറ്റൊരു ഓപ്ഷൻ പോലും ജൂറിക്ക് വരില്ല...

1.നായാട്ട് (മണിയൻ)

അപ്രതീക്ഷിതമായി സ്റ്റേഷനിൽ ഉണ്ടായ ചില പ്രശ്‌നങ്ങളിൽ ആ പ്രശ്നത്തിന് കാരണക്കാരൻ ആയ ദളിത് യുവാവിനെ അന്ന് രാത്രിയിൽ പോലീസ് വണ്ടി ഇടിച്ചു കൊലപ്പെടുത്തി എന്ന ആരോപണത്തിന്റെ പേരിൽ പോലീസിൽ നിന്നും ഓടി ഒളിക്കുന്ന പൊലീസ്‌കാരൻ...

സംസ്ഥാന കലോത്സവത്തിനു മകളെ കൊണ്ട് പോകാം എന്നേറ്റ അച്ഛന് വീട്ടിൽ പോകും കയരാനാകാതെ സ്വന്തം സഹപ്രവർത്തകരെ ഭയന്ന് ഒളിച്ചു കഴിയേണ്ടി വരുന്നു..

ഇരയുടെയും വേട്ടക്കാരന്റെയും നിറം കാക്കി..ആ ഒളിവ് ജീവിതത്തിൽ മാനസിക സംഘർഷം താങ്ങാൻ കഴിയാതെ ആർക്ക് വേണ്ടി ജീവിക്കണം എന്ന ചിന്തയിൽ അയാൾ ആത്‍മഹത്യ ചെയ്യുന്നു...

സിനിമ കണ്ടവർക്ക് അറിയാൻ മണിയൻ അവരെ കരയിപ്പിച്ചു കാണും...ജോജു മനോഹരമായി അത് ചെയ്തു..

2.മധുരം(സാബു)

ഏറെ സ്നേഹിച്ചു കല്യാണം കഴിച്ച പെണ്ണ്..കല്യാണം കഴിഞ്ഞു തൊട്ടടുത്ത ദിവസം ഒന്ന് ചെറുതായി വീഴുന്നു..അയാൾ അവളുമായി ആശുപത്രിയിൽ പോകുന്നു..അവളെ അവിടെ അഡ്മിറ്റ് ചെയ്യുന്നു..ഇന്ന് മാറും നാളെ മാറും എന്ന പ്രതീക്ഷയിൽ അയാൾ അവളെ നോക്കുന്നു..ശുഭ പ്രതീക്ഷ മാത്രം മനസിൽ ഉള്ള സാബു ആശുപത്രിയിൽ എത്തുന്ന മറ്റുള്ളവർക്ക് ആശ്വാസമായി മാറുന്നു..

അടുത്ത ആഴ്ച്ച അവൾക്ക് ഭേദമാകും ഞങ്ങൾ പൊളിക്കും എന്ന് ഓരോ ആഴ്ചയും അയാൾ മറ്റുള്ളവരോട് പറയുന്നു..

വന്നിട്ട് 9 മാസമായിട്ടും അവൾ എണീറ്റില്ല എന്ന യാഥാർഥ്യം അയാൾ ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ല..

അവസാനം അവൾ ഒരിക്കലും എഴുന്നേൽക്കില്ല എന്നയാൾ തിരിച്ചറിയുമ്പോൾ അത് ഉൾക്കൊള്ളാൻ കഴിയാതെ ആശുപത്രിയിൽ അയാൾ പൊട്ടി തെറിക്കുന്നു..

പിന്നീട് ജീവിത കാലം മുഴുവൻ അവളെ പൊന്നു പോലെ നോക്കാൻ തീരുമാനിച്ചു സാബു ഭാര്യയുമായി വീട്ടിലേക്ക് മടങ്ങുന്നു..

3.ഫ്രീഡം ഫൈറ്റ്...(ബേബി)

60 വയസ് പിന്നിട്ട ബേബിചന് ഓർമ കുറവുണ്ട്.. അൽഷിമേഴ്‌സിന്റെ തുടക്കമാണ്..പ്രായം ഏറുമ്പോൾ ഉണ്ടാവുന്ന എല്ലാ വാശിയും ഉണ്ട്..ആരും സ്നേഹിക്കുന്നില്ല എന്ന പരാതിയുമുണ്ട്..

പുതുതായി വരുന്ന വേലക്കാരി അയാൾക്ക് ഒരാശ്വാസം ആവുന്നു..അവൾ അയാൾക്ക് പായസം ഉണ്ടാക്കി കൊടുക്കുന്നു..അയാൾ അവളെ വിളിച്ചു സഹായിയെയും കൂട്ടി ബാറിൽ പോകുന്നു..

ഇതറിഞ്ഞ മക്കൾ വലിയ പ്രശ്നം ഉണ്ടാക്കുന്നു..

വേലക്കാരിയെ പറഞ്ഞു വിടാൻ ബേബിച്ചന്റെ ഭാര്യ നിര്ബന്ധിതയാകുന്നു..

ഇറങ്ങി പോകുന്ന വേലക്കാരിയോട് വൈകിട്ട് വരുമ്പോൾ ലഡ്ഡു വെടിച്ചോണ്ട് വരണം എന്നയാൾ പറയുന്നു..

ഒരിക്കലും തിരിച്ചു വരാത്ത അവരെ നോക്കി അയാൾ കാത്തിരിക്കുന്നു..

4.തുറമുഖം..

കുറച്ചു രംഗങ്ങൾ ഞാൻ കണ്ടതാണ്..സിനിമ ജൂണ് 3 നു കാണുമ്പോൾ നിങ്ങൾക്കും ബോധ്യമാകും. സുദേവ് നായരെ കാലിൽ വാരി നിലത്തടിക്കുന്ന ഒരു രംഗം..

മുകളിൽ വിവരിച്ച ആരുമല്ല അയാൾ അതിൽ..

നിവിൻ പോളിയുടെ അച്ഛൻ കഥാപാത്രം.

കുറച്ചു സമയമേ ഉള്ളു..

ഉള്ളത് പൊളിച്ചടുക്കി...

ഈ സിനിമകളിൽ ഒന്നും തന്നെ ജോജു ഇല്ല.. മണിയനും.. സാബുവും, ബേബിയും ഒക്കെ ആണ്..

ഇതൊന്നും അയാളുടെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്ത കഥാപാത്രങ്ങളും..

പുശ്ചിച്ച സമൂഹത്തെ നോക്കി ഒലിവർ ട്വിസ്റ്റ് ചിരിക്കുമ്പോൾ നമുക്കൊരു സന്തോഷം തോന്നിയില്ലേ ആ ചിരി എനിക്കിപ്പോൾ ജോജു ചേട്ടനിലും കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AKHIL MARAR, FECBOOK, POST, 52ND MATCH, STATE, FILM, AWARDS, BEST, ACTOR, INDRANS, JOJUGEORGE, CRITICISE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.