ചങ്ങനാശേരി. വിദ്യാർത്ഥികളുടെ യാത്രസൗകര്യം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു ടൗൺ വെസ്റ്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂൾ ബസുകളുടെ പരിശോധന പൂർത്തിയാക്കിയ മോട്ടോർ വാഹനവകുപ്പിനെ അഭിനന്ദിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ഡെന്നീസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജേക്കബ് കരിയാടിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എ സജാദ്, നഗരസഭ കൗൺസിലർ ശ്യാം സാംസൺ, കെ.എസ്.യു.ബ്ലോക്ക് പ്രസിഡന്റ് അർജുൻ രമേശ്, എബിൻ ആന്റണി, കെ.ആർ അർജുൻ, തോമസ് മാത്യു, ലിനു ലിജു, ജോയൽ എസ്.മുക്കാടൻ, സൂരജ് നാടാർ, കെവിൻ, ആനന്ദകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |