SignIn
Kerala Kaumudi Online
Friday, 19 April 2024 2.49 AM IST

ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്; പുരുഷന്മാരായ എന്റെ സുഹൃത്തുക്കളെ കാമുകന്മാരായി ചിത്രീകരിക്കുന്നത് അസംബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് അഭയ ഹിരൺമയി

abhaya-hiranamayi

ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ ചർച്ചയായതിന് പിന്നാലെ ഏറ്റവും കൂടുതൽ ആളുകളും അന്വേഷിച്ചത് അഭയഹിരൺമയിയുടെ പ്രതികരണമായിരുന്നു. അഭയയുടെയും ഗോപിസുന്ദറിന്റെയും ചിത്രങ്ങളും പഴയ പോസ്റ്റുകളും കുത്തിപ്പൊക്കിയാണ് കൂടുതൽ സൈബർ അറ്റാക്കുകളും നടക്കുന്നത്.

അഭയ പങ്കുവച്ച പിറന്നാൾ ചിത്രങ്ങളും വലിയ വിമർശനങ്ങൾക്ക് കാരണമായി. പുരുഷസൃഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെടുത്തി സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന അപവാദപ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണിപ്പോൾ അഭയ.

തന്റെ ജീവിതത്തിൽ സംഭവിക്കുന്നത് തികച്ചും വ്യക്തിപരമാണെന്നും ദയവായി പരിചയക്കാരെയും സുഹൃത്തുക്കളെയും ഇതിലേക്ക് വലിച്ചിഴയ്‌ക്കരുതെന്നുമാണ് അവർ കുറിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം...

എനിക്ക് ഒരു ഉപകാരം ചെയ്യുമോ...പുരുഷന്മാരായ എന്റെ സുഹൃത്തുക്കളെ എന്റെ കാമുകന്മാരാണെന്ന് ചിത്രീകരിച്ച് അസംബന്ധം പറയുന്നതും ഗോസിപ്പ് ഇറക്കുന്നതും ദയവായി നിറുത്താമോ? അവർക്ക് ഭാര്യയും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒരു കുടുംബം ഉണ്ടെന്നും സുന്ദരമായ ജീവിതമാണ് ഉള്ളതെന്നും മനസിലാക്കുക.

അവർ പുരുഷന്മാർ ആയ എന്റെ ഫ്രണ്ട്സ് ആയതിനാൽ ഒരു പബ്ലിക് ഡൊമെയ്‌നിൽ ട്രോളുന്നതിന്റെ ബുദ്ധിമുട്ട് സഹിക്കേണ്ടതില്ല. അത് തികച്ചും ക്രൂരമാണ്. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് എന്റെ പ്രതികരണമെന്ന് അവകാശപ്പെടുന്ന ഓൺലൈൻ മഞ്ഞവാർത്തകളിൽ നിന്നും യുട്യൂബ്ചാനലുകളിൽ നിന്നും ദയവായി വിട്ടു നിൽക്കുക.

ഒരു മാദ്ധ്യമത്തിനും ഞാൻ ഔദ്യോഗികമായ പ്രസ്താവനകളോ പ്രതികരണങ്ങളോ നൽകിയിട്ടില്ല. എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് തികച്ചും വ്യക്തിപരമാണ്. ദയവായി എന്റെ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഇതിലേക്ക് വലിച്ചിഴക്കരുത്.

A post shared by Abhaya Hiranmayi (@abhayahiranmayi)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ABHAYA HIRANMAYI, GOPI SUNDER, AMRITHA SURESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.