SignIn
Kerala Kaumudi Online
Friday, 29 March 2024 1.23 AM IST

പാഠപുസ്തകങ്ങൾ സ്കൂളുകളിലേയ്ക്ക് എത്തുന്നു.

book

കോട്ടയം: ജില്ലയിലെ സ്‌കൂളുകളിലേയ്ക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം അവസാനഘട്ടത്തിൽ. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്ന് സ്‌കൂൾ സൊസൈറ്റികളിലേക്കുള്ള പുസ്തകങ്ങൾ എത്തിക്കാനുള്ള ചുമതല ജില്ലാ മിഷൻ കുടുംബശ്രീയ്ക്കാണ്. കേരള ബുക്‌സ് ആൻഡ് പബ്‌ളിക്കേഷൻ സൊസൈറ്റിയിൽ നിന്നാണ് ടെക്സ്റ്റ് ബുക്ക്‌ ഹബ്ബുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്നത്. തുടർന്ന് കുടുംബശ്രീ ഏറ്റെടുത്ത് സ്‌കൂൾ സൊസൈറ്റിക്ക് കൈമാറും. രണ്ട് വർഷമായി കുടുംബശ്രീയാണ് പുസ്തകവിതരണം നടത്തുന്നത്.

ഹബ്ബിൽ എത്തിക്കുന്ന പുസ്തകങ്ങൾ സോഫ്റ്റ് വെയർ സംവിധാനത്തിലൂടെയാണ് സോർട്ട് ചെയ്യുന്നത്. ഓരോ സൊസൈറ്റിയും അവരുടെ ഇന്റന്റ് നമ്പർ സോഫ്റ്റ് വെയറിൽ നൽകിയിട്ടുണ്ട്. ഓരോ എ.ഇ.ഒ മുഖേനയാണ് സോർട്ട് ചെയ്ത ബുക്ക് വിതരണം ചെയ്ത് അതത് സൊസൈറ്റികളിൽ എത്തിച്ചു നൽകും.

ജില്ലയിൽ മുൻ വർഷങ്ങളിൽ പൊൻകുന്നമായിരുന്നു ജില്ലയിലെ ബുക്ക് ഹബ്ബ്. ഇത്തവണ പുതുപ്പള്ളി സെന്റ് ജോർജ് സ്‌കൂളാണ് . ഇത്തവണ കുടുംബശ്രീയുടെ പുതിയ 10 ജീവനക്കാരാണ് സ്റ്റാഫായി ഉള്ളത്. ഒന്നാം തീയതിക്ക് മുൻപായി പുസ്തക വിതരണം പൂർത്തിയാക്കേണ്ടതിനാൽ അധികമായി 9 ജീവനക്കാരെ എടുത്തിരുന്നു. 64 പേരാണ് ആകെയുള്ളത്. ഹരിത കർമ്മസേനയുടെ 10 പേർ, സി.ഡി.എസ് 5 , ബ്ലോക്ക് കോ ഒാർഡിനേറ്റർ 40 എന്നിങ്ങനെയാണ് സ്റ്റാഫിന്റെ എണ്ണം. ഒരു സൂപ്പർ വൈസറുമുണ്ട്.

ആകെ വേണ്ട പുസ്തകങ്ങൾ 1194263.

ജില്ലയിൽ ഗവൺമെന്റ്, എയ്ഡഡ് വിഭാഗത്തിൽ 250 സ്‌കൂളിലേക്കാണ് പുസ്തകം വിതരണം ചെയ്യുന്നത്. ആകെ വിതരണം ചെയ്യേണ്ട പുസ്തകങ്ങളുടെ എണ്ണം 1194263 ആണ്. 837823 എണ്ണം ഇതുവരെ വിതരണം ചെയ്തു. ഇക്കഴിഞ്ഞ നാലിനാണ് വിതരണം ആരംഭിച്ചത്. ലോഡ് എത്തുന്നതിനനുസരിച്ചാണ് സോർട്ടിംഗും വിതരണവും. എയ്ഡഡ്, ഗവൺമെന്റ് പുസ്തകങ്ങളുടെ വിതരണം അവസാന ഘട്ടത്തിലാണ്. ഇതിനുശേഷമേ അൺഎയ്ഡഡ് സ്‌കൂളുകളിലെ പുസ്തക വിതരണം ആരംഭിക്കൂ. അൺഎയ്ഡഡ് സ്‌കൂൾ അധികൃതർ നേരിട്ടെത്തി എടുക്കുകയാണെന്ന് സൂപ്പർ വൈസറായ പ്രവ്യയാ പ്രഭു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BOOK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.