കേരളത്തിൽ നടന്ന രണ്ടു സംഭവങ്ങൾ, രണ്ടു ദൃശ്യങ്ങൾ അതാണ് മനസ്സിൽ വല്ലാതെ ഉടക്കിയത്. ഒന്ന് തലസ്ഥാനത്ത് ഒരു സ്ത്രീക്ക് പട്ടാപ്പകൽ നേരിടേണ്ടി വന്ന മർദനം. മറ്റൊന്ന് ഒരിടത്തും കേട്ടിട്ടില്ലാത്ത ഒരു വാർത്ത. കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിലെ തൂണുകൾക്കിടയിൽ ഞെരിഞ്ഞമർന്ന കെ സ്വിഫ്റ്റ്. പിടിച്ചു നിൽക്കാൻ കെൽപ്പില്ലാതെ തകർന്നു കൊണ്ടിരിക്കുന്ന ആ പൊതുമേഖലാ സ്ഥാപനം എങ്ങനെ കുരുക്കിലേക്ക് തനിയെ വന്നുകയറുന്നു എന്നതിന്റെ ഒരു കോഴിക്കോടൻ ദൃശ്യാവിഷ്കാരം. ആ രണ്ടു ദൃശ്യങ്ങളിലേക്കു കടക്കാം.