SignIn
Kerala Kaumudi Online
Thursday, 25 April 2024 3.11 PM IST

ലൈംഗികബന്ധത്തിനൊടുവിൽ അറുപത്തിയാറുകാരന്റെ ഓർമ്മശക്തി പെട്ടെന്ന് നഷ്‌ടപ്പെട്ടു; അനുഭവപ്പെട്ടത് ഈ പ്രശ്‌നങ്ങൾ

memory

ലിമെറിക്ക്: ഭാര്യയുമൊത്തുള‌ള ലൈംഗികബന്ധത്തിനൊടുവിൽ 66കാരന് ഓർമ്മശക്തി നഷ്‌ടമായി. ലൈംഗികബന്ധത്തിന് ശേഷം 10 മിനുട്ടിനകമാണ് അടുത്ത് നടന്ന സംഭവങ്ങൾ ഇദ്ദേഹത്തിന് ഓർമ്മയില്ലാതെപോയത്. ബുധനാഴ്‌ച പ്രസിദ്ധീകരിച്ച ഐറിഷ് മെഡിക്കൽ ജേണലിലാണ് ട്രാൻസിയന്റ് ഗ്ളോബൽ അംനീഷ്യ(ടിജിഎ) 66കാരനെ പിടികൂടിയ വിവരമുള‌ളത്.

ശാരീരികബന്ധത്തിന് ശേഷം മൊബൈലിൽ നോക്കിയ ഇയാൾ തന്റെ വിവാഹവാർഷിക ദിനം ഓർമ്മിക്കാതെ പോയതായി കരുതി. എന്നാൽ തൊട്ട് തലേദിവസം വിവാഹവാർഷികം ആഘോഷിച്ചതിനെക്കുറിച്ച് യാതൊരു ഓർമ്മയും അദ്ദേഹത്തിനുണ്ടായില്ല. തന്റെ ഭാര്യയോടും മകളോടും ഇക്കാര്യത്തെക്കുറിച്ച് തുടർച്ചയായി അദ്ദേഹം ചോദിച്ചു. 50 വയസിനും 70 വയസിനുമിടയിലുള‌ളവർക്ക് സംഭവിക്കാവുന്ന അപൂർവമായ മാനസികാവസ്ഥയാണ് ടിജിഎ. ഇത്തരം പ്രശ്‌നമുണ്ടാകുന്നവർ മണിക്കൂറുകൾക്കകം തന്നെ ഓർമ്മശക്തി തിരികെ നേടാറുണ്ട്.

ഇവിടെ 66കാരന് തന്റെ പേരും, പ്രായവും വിദ്യാഭ്യാസവും മറ്റ് അടിസ്ഥാന വിവരങ്ങളും നന്നായി ഓർക്കാനായി. എന്നാൽ തൊട്ടടുത്ത സമയങ്ങളിൽ നടന്നത് ഒന്നും ഓർത്തെടുക്കാൻ പറ്റിയില്ല. 2015ലും ഇത്തരത്തിൽ ഇയാൾക്ക് രോഗബാധയുണ്ടായിരുന്നു. എന്നാൽ പിന്നീടത് പെട്ടെന്നുതന്നെ ഭേദമായി.

ലൈംഗികബന്ധത്തിന് ശേഷം ബുദ്ധിമുട്ട് അനുഭവപ്പെട്ടയുടനെ അദ്ദേഹത്തിനെ ആശുപത്രിയിലാക്കി. രോഗം ബാധിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും ഇത് ബുദ്ധിമുട്ടേറിയ അനുഭവമാകുമെങ്കിലും വളരെ വേഗം ഭേദപ്പെടുകയാണ് സാധാരണ പതിവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, OLD MAN, LESES MEMORY, SEXUAL RELATION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.