ആലുവ: വിൽപനയ്ക്കായി കൊണ്ടുപോയ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ചാലയ്ക്കൽ കുന്നംപിള്ളിൽ വീട്ടിൽ സിദ്ദിഖ് (38) നെയാണ് ആലുവ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 10 ഗ്രാം ഹാഷിഷ് ഓയിലും നൈട്രോസിപാം ഗുളികകളും പിടികൂടി.
26ന് രാത്രി പത്തരയോടെ ആലുവ ഗവ. ആശുപത്രിക്ക് സമീപം സിദ്ദിഖ് സഞ്ചരിച്ചിരുന്ന കാറിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പ്രവാസിയായിരുന്ന ഇയാൾ ചാലക്കൽ തേപ്പുകട നടത്തുകയാണ്. ഇവിടെ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, നിറയ്ക്കാൻ ഉപയോഗിക്കുന്ന ചെറിയ കുപ്പികൾ എന്നിവ കണ്ടെടുത്തു. എസ്.എച്ച്.ഒ എൽ. അനിൽ കുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, ജോയി മത്തായി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
പറവൂർ: ഹാഷിഷ് ഓയിലുമായി തത്തപ്പിള്ളി തൈക്കൂട്ടത്തിൽ അനൂപ് (22) നെ പറവൂർ പൊലീസ് പിടികൂടി. ഇയാളുടെ വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നാല് ഗ്രാം ഹാഷിഷ് ഓയിലും അനുബന്ധ വസ്തുക്കളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം വെടിമറയിലെ വീട്ടിൽ നിന്ന് കഞ്ചാവുമായി പിടിയിലായ യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |