SignIn
Kerala Kaumudi Online
Thursday, 25 April 2024 3.07 PM IST

മദ്യലഹരിയിൽ പൊലീസ്‌ വാഹനം അടിച്ചു തകർത്ത യുവാവ് അറസ്റ്റിൽ

faisal-

കല്ലമ്പലം: മദ്യലഹരിയിൽ പൊലീസ് വാഹനം അടിച്ചു തകർത്ത യുവാവ്‌ അറസ്റ്റിൽ. കരവാരം പുല്ലൂർമുക്ക് മദീന വീട്ടിൽ ഫൈസൽ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് കല്ലമ്പലം ഡബ്ലൂൺ ബാറിന് സമീപം രണ്ടുപേർ മദ്യലഹരിയിൽ പരസ്പരം ഏറ്റുമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ്‌ ഇവരെ സ്റ്റേഷനിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. പൊലീസ് വാഹനത്തിന്റെ പിറകിലെ ഗ്ലാസ്സും ബോഡിയും തകർത്ത് 7000 രൂപയോളം നാശനഷ്ടം വരുത്തി. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫാറോസ് ഐയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജയരാജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുരേഷ്, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ അജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ മദനൻ, സുബിൻ, വിഷ്ണു,അരുൺ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ബലപ്രയോഗത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.