കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി പ്രാദേശിക ഓഫീസർമാരുടെ രണ്ടു ദിവസത്തെ സമ്മേളനം എൻ.എച്ച്.എ.ഐ അദ്ധ്യക്ഷ അൽക്ക ഉപാദ്ധ്യായ ഉദ്ഘാടനം ചെയ്തു. കേരളം, കർണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. 'നിർമ്മാണത്തിലെ സുസ്ഥിരത – മികച്ച പാതകൾ നിർമ്മിക്കുക' എന്ന വിഷയത്തിൽ ചർച്ച നടന്നു