ബ്യൂണോസ് അയറേസ് :അർജന്റീനയിലും മങ്കിപോക്സ് സ്ഥിരീകരിച്ചു. ലാറ്റിനമേരിക്കയിലെ ആദ്യത്തെ കേസാണിത്. സ്പെയിനിൽ നിന്ന് തിരിച്ചെത്തിയ 40 കാരനാണ് രോഗം ബാധിച്ചതെന്നാണ് വിവരം. സ്പെയിനിൽ കഴിഞ്ഞ ദിവസം വരെ 59 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്പെയിനിൽ നിന്ന് അർജന്റീന സന്ദർശിക്കാനെത്തിയ ഒരാൾക്കും മങ്കിപോക്സ് ബാധിച്ചതായി സംശയമുണ്ടെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.