തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഗോർഖി ഭവനിൽ ധനമന്ത്രി
കെ.എൻ. ബാലഗോപാൽ നിർവഹിക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം. അവസാന നാലക്കമുള്ള 23 നമ്പറുകൾക്ക് 5000 രൂപ വീതം നൽകും. 16ന് പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിക്കായി അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 59,25,700ഉം വിറ്റു.