തിരുവനന്തപുരം: വാഹന ഇൻഷ്വറൻസ് പ്രീമിയം വർദ്ധനവിൽ പ്രതിഷേധിച്ച് ആട്ടോ -ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ മാർച്ചും ധർണയും നടത്തി. തിരുവനന്തപുരത്ത് ജി.പി.ഒയ്ക്ക് മുന്നിൽ നടന്ന മാർച്ചും ധർണയും ഫെഡറേഷൻ വൈസ് പ്രസിഡന്റ് പി.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. കെ. ജയമോഹനൻ, നാലാഞ്ചിറ ഹരി, എ. സൂസി, എൻ. മുരുകൻ, എസ്. ശശിധരൻ, എം.എ. ലത്തീഫ്, വിജയലക്ഷമി, പി. സുദർശൻ, സലിം, എ. സുരേന്ദ്രൻ, നിസാറുദ്ദീൻ എസ്., ഓമനക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ടയിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാറും ആലപ്പുഴയിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാറും തൃശ്ശൂരിൽ എ.ഐ.ആർ.ടി.ഡബ്ളിയു.എഫ് അഫിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം കെ.വി. ഹരിദാസും കണ്ണൂരിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞാപ്പയും ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |