ഏഴിമല: ഏഴിമല നാവിക അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 250 ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ അഭിവാദ്യം സ്വീകരിച്ചു. ഐ.എൻ.എ.സി ബി-ടെക്, മിഡ്ഷിപ്പ്മെൻ, നേവൽ ഓറിയന്റേഷൻ (എക്സ്റ്റെൻഡഡ്), നേവൽ ഓറിയന്റേഷൻ (റെഗുലർ ആൻഡ് കോസ്റ്റ് ഗാർഡ്), നേവൽ ഓറിയന്റേഷൻ (റെഗുലർ) കോഴ്സുകൾ പൂർത്തിയാക്കിയ കേഡറ്റുകൾ പരേഡിൽ അഭിമാനപൂർവം ചുവടുവച്ചു.
ബി-ടെക് : രാഷ്ട്രപതിയുടെ മെഡൽ സുശീന്ദ്രനാഥന്
ബി.ടെക് കോഴ്സിനുള്ള പ്രസിഡന്റിന്റെ സ്വർണ്ണമെഡലിന് സുശീന്ദ്രനാഥൻ ആദിത്യ അർഹനായി.108 പേരാണ് ബി.ടെക് പൂർത്തിയാക്കിയത്. ട്രെയിനികളിൽ ബംഗ്ലാദേശ്, മാലദ്വീപ്, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഏഴ് പേരുമുണ്ട്.
അജ്ഞാത, വെർച്വൽ ശത്രുക്കൾ: അഡ്മിറൽ ആർ. ഹരികുമാർ
പുതിയ സാഹചര്യത്തിൽ യുദ്ധങ്ങളുടെ സ്വഭാവം മാറുകയാണെന്നും പരമ്പരാഗത ശത്രുക്കൾക്കൊപ്പം അജ്ഞാത ശത്രുക്കളോടും വിർച്വൽ ശത്രുക്കളോടും ഏറ്റുമുട്ടേണ്ടി വരുന്നുവെന്നും നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. പരേഡിൽ ദക്ഷിണ നേവൽ കമാൻഡ് കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ എം.എ. ഹംപിഹോളി, വൈസ് അഡ്മിറൽ പുനീത് കുമാർ ബഹൽ, നേവൽ അക്കാഡമി പ്രിൻസിപ്പൽ റിയർ അഡ്മിറൽ കെ.എസ്. നൂർ, റിയർ അഡ്മിറൽ അജയ് ഡി. തിയോഫിലസ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |