SignIn
Kerala Kaumudi Online
Saturday, 02 July 2022 5.51 AM IST

അമ്പലപ്പുഴയിൽ 22കാരൻ പീഡിപ്പിച്ച 65കാരി മരണമടഞ്ഞു, അന്ത്യം മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ഒടുവിൽ

suneesh

ആലപ്പുഴ: അമ്പലപ്പുഴയിൽ 22കാരൻ പീഡിപ്പിച്ച വൃദ്ധ മരണമടഞ്ഞു. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന 65കാരിയെയാണ് പീഡിപ്പിച്ചത്. സംഭവത്തിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ ആമയിട നാഗമംഗലം കോളനിയിൽ താമസിക്കുന്ന അപ്പു എന്ന് വിളിക്കുന്ന സുനീഷിനെ (22) അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കൊച്ചി തോപ്പുംപടിയിൽ നിന്നാണ് സുനീഷിനെ പിടികൂടുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വൃദ്ധയുടെ വീടിന്റെ മതിൽ ചാടിക്കടന്ന സുനീഷ് വാതിലിൽ മുട്ടിവിളിക്കുകയായിരുന്നു. വാതിൽ തുറന്ന വൃദ്ധയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ 65കാരിയെ രാത്രി തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സിച്ച നഴ്സിനോടാണ് വൃദ്ധ പീഡനവിവരം ആദ്യം പറയുന്നത്. വിദഗ്ദ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, AMBALAPUZHA, ARREST, SUNEESH, KERALA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.