SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.56 AM IST

നികുതി വെട്ടിച്ച് വില്പനയ്‌ക്ക് എത്തിച്ച 43,838 പവൻ സ്വർണ്ണാഭരണങ്ങൾ പിടികൂടി

gem

തിരുവനന്തപുരം: നികുതി വെട്ടിച്ച് വിൽപ്പനയ്‌ക്ക് എത്തിച്ച 43,838.75 പവൻ സ്വർണ്ണം പിടികൂടിയതായി സംസ്ഥാന ചരക്ക് സേവനവകുപ്പ്. തെറ്റായ വി​വരങ്ങൾ രേഖപ്പെടുത്തി​യ അപൂർണ രേഖകൾ ഉപയോഗി​ച്ചാണ് ഈ സ്വർണ്ണാഭരണങ്ങൾ കൊണ്ടു വന്നത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി എടുത്ത 306 കേസുകളിൽ നികുതി, പിഴ എന്നിവയായി 14.62 കോടി രൂപ ഇൗടാക്കി.

മുൻവർഷം 133കേസുകളിൽ 10,921.25 പവൻ സ്വർണ്ണം പിടികൂടിയ കേസുകളിൽ പിഴയായി 8.98 കോടി രൂപ ഈടാക്കിയിരുന്നു. സംസ്ഥാനത്ത് നടക്കുന്ന ചരക്ക് സേവന നികുതി വെട്ടിപ്പുകൾ തടയാനായി ചരക്കുസേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തുന്ന വാഹന പരിശോധനകൾ, ടെസ്റ്റ് പർച്ചേസുകൾ, കടപരിശോധനകൾ എന്നിവ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് സംസ്ഥാന ചരക്കുസേവന നികുതി കമ്മീഷണർ ഡോ. രത്തൻ ഖേൽക്കർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.