റാന്നി: റാന്നി - മന്ദിരം കടുമീൻചിറ റോഡ് പൊട്ടിപ്പൊളിഞ്ഞു. ജൂൺ ഒന്നിന് പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ രണ്ടു സ്കൂളുകളിലേക്കുള്ള പ്രധാന പാതയുടെ അവസ്ഥ വളരെ പരിതാപകരമാണ്. കേരള പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന് ഫണ്ട് അനുവദിക്കുകയും നിർമ്മാണ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നെങ്കിലും ഒരു മാസം പിന്നിടുമ്പോഴും ഇതുവരെയും നിർമ്മാണം ആരംഭിച്ചിട്ടില്ല. സ്കൂൾ തുറന്നു കഴിഞ്ഞുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കുട്ടികളുടെ സ്കൂളുകളിലേക്കുള്ള യാത്ര സൗകര്യങ്ങളെ സാരമായി ബാധിക്കും. അത്തിക്കയം മുതൽ കടുമീൻചിറ വരെയുള്ള 1.8 കിലോമീറ്റർ റോഡാണ് വികസനം കാത്തു കിടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |