SignIn
Kerala Kaumudi Online
Thursday, 25 April 2024 5.28 AM IST

തൃശൂരിൽ 80 കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ മാറി നൽകി,​ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി

kk

തൃശ്ശൂർ: തൃശൂർ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്കുള്ള കൊവിഡ് പ്രതിരോധ വാക്സിൻ മാറി നൽകി. 80 കുട്ടികൾക്കാണ് വാക്സിൻ മാറി നൽകിയത്. ശനിയാഴ്ച എത്തിയ 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോർബി വാക്സിന് പകരം കൊവാക്സിനാണ് ആരോഗ്യപ്രവർത്തകർ നൽകിയത്.

അതേസമയം 7 വയസിന് മുകളിൽ ഉള്ളവർക്ക് കൊവാക്സിൻ നൽകാൻ അനുമതി ഉണ്ടെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥലത്തെത്തിയ ജില്ലാ കളക്ടർ ഹരിത വി. കുമാർ അറിയിച്ചു. കളക്ടറുടെ നേതൃത്വത്തിൽ വാക്സിനെടുത്ത 78 കുട്ടികളുടെ രക്ഷിതാക്കളെയും വിളിച്ചു. കുട്ടികൾക്ക് കൊവാക്സിൻ നൽകിയാലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സംഭവത്തിൽ സി എം ഒ യ്ക്കാണ് അന്വേഷണ ചുമതല.7കുടുംബാരോഗ്യ കേന്ദ്രത്തിലും ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികളിലും ശിശു രോഗവിദഗ്ധരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID VACCINATION, CORBEVAX
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.